Spread the love

തിരുവനന്തപുരം: വെള്ളനാട് കൂട്ടായണിയില്‍ കാല്‍നടയാത്രക്കാരെ ബൈക്ക് ഇടിച്ച്‌ തെറിപ്പിച്ച്‌ നിർത്താതെ പോയ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.

video
play-sharp-fill

പ്രഭാതസവാരിക്കിറങ്ങിയ രണ്ട് വയോധികരെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വെള്ളനാട് സ്വദേശി ഗീത (75) ആണ് മരിച്ചത്.

ഇവരുടെ ബന്ധുവിനും കാര്യമായ പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയില്‍ പരിക്കേറ്റ ഗീത മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളനാട് സ്വദേശി നിതിൻ കൃഷ്‌ണനാണ് സംഭവത്തിലെ പ്രതി. വളവില്‍ പെട്ടെന്ന് ആളുകളെ കണ്ടപ്പോള്‍ വാഹനം നിയന്ത്രണം വിട്ടെന്നും ഭയന്നുപോയെന്നും നിതിൻ കൃഷ്‌ണൻ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഇയാളെ അറസ്റ്റ് ചെയ്‌ത് പിന്നീട് ജാമ്യത്തില്‍ വിട്ടു.അമിത വേഗത്തിലായിരുന്നു നിതിൻ കൃഷ്‌ണൻ വാഹനമോടിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. അപകടശേഷം ഇയാള്‍ വാഹനം നിർത്താതെ സ്ഥലംവിട്ടിരുന്നു.