Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. വൈകുന്നേരങ്ങളിലെ അമിത ഉപയോഗം നിയന്ത്രിക്കുന്നതിനായി ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന രീതിയിലാകും നിയന്ത്രണം നടപ്പിലാക്കുക.

video
play-sharp-fill

വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന സമയങ്ങളില്‍ 15 മിനിറ്റ് മുതല്‍ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകുമെന്നാണ് കെഎസ്‌ഇബി അറിയിച്ചിരിക്കുന്നത്.

വൈദ്യുതി ലോഡ് കൂടുന്നതിന് അനുസരിച്ച്‌ ഓരോ പ്രദേശങ്ങളിലും വ്യത്യസ്ത സമയങ്ങളിലാകും നിയന്ത്രണം ബാധകമാകുക. വൈദ്യുതി മുടക്കം സംബന്ധിച്ച വിവരങ്ങള്‍ സാധ്യമാകുന്ന സാഹചര്യങ്ങളില്‍ ഉപഭോക്താക്കളെ എസ്‌എംഎസ് വഴി മുൻകൂട്ടി അറിയിക്കുമെന്നും കെഎസ്‌ഇബി വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉല്‍പ്പാദന കുറവും വർധിച്ച ഉപയോഗവുമാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങാൻ അധികൃതരെ പ്രേരിപ്പിച്ചത്.