
കോട്ടയം: സംസ്ഥാനത്തെ 52 ആദിവാസി ദളിത് സംഘടനകള്‍ നേതൃത്വം നല്കുന്ന നിധിന് രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തും.
കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ നിധിന് രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, അധ്യാപകരായ ഡോ.റാം ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെ കൊലകുറ്റത്തിനു കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.
ഇന്ന് വൈകിട്ട് ആറിന് എല്ലാ ജില്ലകളിലും ആക്ഷന്‍ കൗണ്‍സില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.
ആശുപത്രി, പത്രം, പാല്, ആംബുലന്‍സ്, മാധ്യമങ്ങള്‍ തുടങ്ങിയവയെയും തൃശൂര്‍ വെടിക്കെട്ട് അപകടം നടന്ന പ്രദേശവും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശുഭാനന്ദ ആശ്രമത്തിലെ തീര്‍ഥാടകര്‍ക്കും സുഗമമായ യാത്ര ഒരുക്കും.
ഹര്‍ത്താലിനു ശേഷം കേസ് അട്ടിമറിക്കുകയോ ലോണ്‍ ആപ്പിന്റെ പേരില്‍ പ്രതികളെ രക്ഷപ്പെടുവാന്‍ അനുവദിക്കുകയോ ചെയ്താല്‍ ശക്തമായ പ്രക്ഷോഭം തുടരുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് കെ. കെ.സുരേഷ് ജനറല്‍ കണ്‍വീനര്‍ സണ്ണി.എം.കപിക്കാട് എന്നിവര്‍ അറിയിച്ചു.
ഹർത്താലിന് അഖില കേരള ഹിന്ദു സാംബവ മഹാസഭ പിന്തുണ
നിധിൻരാജിന്റെ ദുരൂഹ മരണത്തിൽ കാരണക്കാരായവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചും കുടുംബത്തിന് നീതിലഭിക്കണം എന്നാവിശ്യപ്പെട്ടും കൊണ്ട് ഏപ്രില്‍ 28 ന് നടത്തുന്ന ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി
അഖില കേരള ഹിന്ദു സാംബവ മഹാസഭ ജനറല്‍ സെക്രട്ടറി
സനേഷ് എം റ്റി അറിയിച്ചു.
ഒരു കാരണവശാലും ആവർത്തിക്കാൻ പാടില്ലാത്തത്ര നീതിനിക്ഷേധവും കടുത്ത ജാതിവിവേചനവുമാണ് നിധിൻ രാജ് എന്ന കുട്ടി നേരിട്ടതന്ന് സനേഷ് വ്യക്തമാക്കി.







