
പത്തനംതിട്ട: കോന്നി ഇളകൊള്ളൂരില്‍ ഒരേ വീട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയതോടെ കുടുംബം ആശങ്കയില്‍. വരാന്ത, സിറ്റൗട്ട്, വീട്ടുമുറ്റം എന്നിവിടങ്ങളില്‍ നിന്നാണ് പാമ്പുകളെ കണ്ടെത്തിയത്. സമീപവാസികള്‍ ചേര്‍ന്ന് പിടികൂടിയ പാമ്പുകളെ വനപാലകര്‍ക്ക് കൈമാറി. വയോധികയും കൈക്കുഞ്ഞും ഉള്‍പ്പെടുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നത്.
കോഴിക്കോട് കുറ്റ്യാടിയിലും വീടിനുള്ളില്‍ അഞ്ച് അതിവിഷമുള്ള വെള്ളിക്കെട്ടന് പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. മീത്തലെ കാപ്പുമ്മല്‍ രമേശിന്റെ വീട്ടിലെ വിവിധ മുറികളില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയത്. കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന കിടക്കയില്‍ ആദ്യം പാമ്പിനെ കണ്ടെങ്കിലും ഉടന്‍ മാറ്റിയതിനാല്‍ ദുരന്തം ഒഴിവായി.






