
അയ്മനം :കോഴിപുഞ്ച പാടത്തിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ ഒരു മാസമായി കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നു. പാടത്ത് ട്രാക്ടർ ഇറങ്ങിയാൽ മാത്രമേ മുട്ടുകൾ തുറന്ന് വെള്ളം ലഭ്യമാകുകയുള്ളുവെന്നതാണ് നാട്ടുകാരുടെ ആരോപണം.
ദൈനംദിന ആവശ്യങ്ങൾക്കുപോലും വെള്ളം ലഭിക്കാത്തതിനാൽ സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരും ഏറെ ബുദ്ധിമുട്ടിലാണ്.
പ്രശ്നം സംബന്ധിച്ച് ജനപ്രതിനിധിയെ ബന്ധപ്പെട്ട് ബോധിപ്പിച്ചതായും പ്രദേശവാസികൾ അറിയിച്ചു.
എന്നാൽ ഇതുവരെ യാതൊരു പരിഹാര നടപടികളും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നതാണ് നാട്ടുകാരുടെ പ്രതിഷേധം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നും സ്ഥിരമായിവെള്ളം വിതരണം ചെയ്യാൻ സംവിധാനമുണ്ടാ ക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.






