Spread the love

ചെന്നൈ: ഗുജറാത്ത് ടൈറ്റൻസിന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ ജയം. ചെന്നൈ ഉയർത്തിയ 159 റൺസ് ലക്ഷ്യത്തിലേക്ക് 20 പന്ത് ബാക്കി നിൽക്കേ ഗുജറാത്ത് അനായാസം നടന്നു കയറി.

video
play-sharp-fill

46 പന്തിൽ നാല് ഫോറും ഏഴ് സിക്‌സും അടക്കം 87 റൺസ് നേടിയ സായി സുദര്ശനാണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറർ. മൂന്ന് വിക്കറ്റുകളുമായി കാഗിസോ റബാഡ തിളങ്ങി.

ടോസ് നഹ്സ്റ്റപെട്ട ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് 20 ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് സ്കോർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പവർ പ്ലെയിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടപെട്ട ചെന്നൈ നിരയിൽ 74 റൺസ് നേടിയ ക്യാപ്റ്റൻ റുതുരാജ് ഗായിക്വാദാണ് ടോപ് സ്‌കോറർ.

മികച്ച് ഫോമിലുള്ള ഓപണർ സഞ്ജു സാംസനെ 11 റൺസിൽ റബാഡ പുറത്താക്കിയപ്പോൾ ഉർവിൽ പട്ടേൽ (3 പന്തിൽ 4), സർഫ്രാസ് ഖാൻ (0), ഡിവാൾഡ് ബ്രെവിസ് (9 പന്തിൽ 2) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി.

ഡെത്ത് ഓവറുകളിൽ കാർത്തിക് ശർമയുടെയും (9 പന്തിൽ 15) ജെയ്മി ഓവർട്ടന്റെയും (6 പന്തിൽ 18) ബാറ്റിങ് പ്രകടനം ചെന്നൈയെ നേരിയ തോതിൽ സഹായിച്ചു.