
ഡൽഹി: കേന്ദ്ര സർക്കാർ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ തസ്തികകളിലേക്കായി പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.
സിലക്ഷൻ പോസ്റ്റ് തസ്തികകളാണ് വന്നിട്ടുള്ളത്. സ്ത്രീകൾക്കും, പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാം. ആകെ 3003 ഒഴിവുകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്. താല്പര്യമുള്ളവർ മെയ് 04ന് മുൻപായി അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കായി നടത്തുന്ന റിക്രൂട്ട്മെന്റ്. രാജ്യത്താകമാനം 3003 ഒഴിവുകളാണ് വന്നിട്ടുള്ളത്. ഇതിൽ കേരള-കർണാടക റീജിയനിൽ 324 ഒഴിവുകളുണ്ട്.
പ്രായപരിധി
ഓരോ തസ്തികയിലേക്കും പ്രായപരിധിയിൽ മാറ്റങ്ങളുണ്ട്. വിശദമായ വിജ്ഞാപനം എസ്.എസ്.സി വെബ്സൈറ്റിൽ ലഭ്യമാണ്. സംവരണ വിഭാഗക്കാർക്ക് ഇളവുകള് ഉണ്ടായിരിക്കും.
കേരള-കർണാടക റീജിയനിലെ ഒഴിവുകൾ
ബിരുദം പ്രോസസിങ് കം ക്വാളിറ്റി അഷ്വറൻസ് സൂപ്പർവൈസർ, സ്റ്റെനോഗ്രഫർ, സീനിയർ ടെക്നിക്കല്‍ അസിസ്റ്റന്റ് (കെമിക്കല്‍, ഹൈഡ്രോജിയോളജി), മാർക്കറ്റിങ് അസിസ്റ്റന്റ്, അസിസ്റ്റന്റ് സൂപ്രണ്ട് (ടെക്നിക്കല്‍, അഡ്മിനിസ്ട്രേഷൻ), ആർട്ടിസ്റ്റ്, ഇൻസ്ട്രക്ടർ (ഇലക്‌ട്രോണിക്സ്), അക്കൗണ്ടന്റ്, പ്രൂഫ് റീഡർ, അസിസ്റ്റന്റ് (ലീഗല്‍, പ്രിന്റിങ്), റിസർച് അസിസ്റ്റന്റ്, സർവേയർ, സീനിയർ സയന്റിഫിക് അസിസ്റ്റന്റ് തുടങ്ങിയവ.
പ്ലസ് ടു ഡപ്യൂട്ടി റെയ്ഞ്ചർ, അഗ്രിക്കള്‍ചർ അസിസ്റ്റന്റ്, ഇൻസ്പെക്ടർ, ജൂനിയർ എൻജിനീയർ, ലബോറട്ടറി അസിസ്റ്റന്റ്, കോപ്പി ഹോള്‍ഡർ, സീനിയർ ടെക്നിക്കല്‍ അസിസ്റ്റന്റ്, ജൂനിയർ ടെക്നിക്കല്‍ ഓഫിസർ, സ്റ്റോർ കീപ്പർ, ഇൻസെക്‌ട് കലക്ടർ തുടങ്ങിയവ.
പത്താം ക്ലാസ് ലബോറട്ടറി അറ്റൻഡന്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ, ലോവർ ഡിവിഷൻ ക്ലാർക്ക്, ഡ്രില്ലർ, നഴ്സിങ് ഓർഡർലി തുടങ്ങിയവ.
യോഗ്യത
പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയിലാണ് നിയമനങ്ങൾ.
തിരഞ്ഞെടുപ്പ്
കമ്പ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷ നടത്തിയാണ് റിക്രൂട്ട്മെന്റ്. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. സിലബസ്, മറ്റ് വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
അപേക്ഷ ഫീസ്
100 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. വനിതകൾ, പട്ടികജാതി, പട്ടിക വര്ഗ വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല. മേയ് 5നകം ഓണ്ലൈനായി ഫീസടയ്ക്കാം.
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങളും, കോഡും
എറണാകുളം – 9213
കണ്ണൂര് – 9202
കൊല്ലം – 9210
കോട്ടയം – 9205
കോഴിക്കോട് – 9206
തൃശൂര് – 9212
തിരുവനന്തപുരം – 9211
ആലപ്പുഴ – 9201
മലപ്പുറം – 9207
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ എസ്.എസ്.സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കുക. തുടർന്ന് നോട്ടീസ് ബോര്ഡിലുള്ള Phase-XIV/2026/Selection Posts Examination എന്ന ലിങ്ക് ക്ലിക് ചെയ്ത് അപേക്ഷ പൂരിപ്പിക്കുക. അപേക്ഷയുടെ പകർപ്പ് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
Apply: https://ssc.gov.in/







