Spread the love

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. മാങ്കാവിലാണ് സംഭവം.

video
play-sharp-fill

കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിൽ രാത്രിയായിരുന്നു സംഭവം. കണ്ണൂർ സ്വദേശി സുനിലാണ് മരിച്ചത്. യുവാവിന്റെ തല പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ബസില്‍ പിന്നിലെ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാർ തിരിഞ്ഞ് നോക്കിയത്. സുനിലിനൊപ്പം ബന്ധുക്കളുമുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group