Spread the love

കായംകുളം: പാമ്പുകടിയേറ്റ് 42കാരിയായ സെലീന മരിച്ച സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം ഗുരുതര ആരോപണവുമായി രംഗത്ത്. ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നും ആന്റിവെനം നല്‍കുന്നതില്‍ ഉള്‍പ്പെടെ വീഴ്ച സംഭവിച്ചതായും സെലീനയുടെ പിതാവ് സമീര്‍ ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.

video
play-sharp-fill

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് അവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവദിവസം തന്നെ ചികിത്സയില്‍ വീഴ്ചയുണ്ടായതായി കുടുംബം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പാമ്പുകടിയേറ്റതിന്‍റെ വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ചികിത്സയില്‍ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍, ഈ വാദം പൂര്‍ണമായും തള്ളിക്കളയുന്ന കുടുംബം, രോഗിക്ക് ആവശ്യമായ പരിഗണനയും സമയബന്ധിതമായ ചികിത്സയും നല്‍കിയില്ലെന്നാണ് ആവര്‍ത്തിച്ച് ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group