
തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസിന്റെ മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഭിലാഷ് ആർ നായർ അന്തരിച്ചു. മാർ ഇവാനിയോസ് കോളേജ് യൂണിറ്റ് പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥി സംഘടനയായ അമിക്കോസ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായിരുന്നു ഇദ്ദേഹം.
പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം ശ്രീകാര്യം ഇളംകുളം മഹാദേവ ക്ഷേത്രത്തിന് സമീപം തെങ്ങുവിളയില്‍ ഇആർഎ 129 ആലുവിളയില്‍ വീട്ടില്‍ എത്തിച്ചു.
വൈകിട്ട് 3.30ന് വീട്ടിലെ ചടങ്ങള്‍ക്കുശേഷം നാല് മണിക്ക് തിരുവനന്തപുരത്തെ ഡിസിസി ഓഫീസില്‍ വച്ച് പൊതു ദർശനമുണ്ടായിരിക്കും. അഞ്ച് മണിക്ക് ശാന്തി കവാടത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








