
കോട്ടയം: മുൻ കോട്ടയം ജില്ലാ കളക്ടറും കേന്ദ്ര സംസ്ഥന സർവീസുകളിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ച മുതിർന്ന ഐ.എഎസ്. ഉദ്യോഗസ്ഥനുമായിരുന്ന കെ.മോഹൻദാസിന്റെ ആത്മകഥാംശമുള്ള കൃതിയായ ‘ഐ.എ.എസ് എസ്ക്കലേറ്റർ ‘ പുസതക സംവാദം 28ന് വൈകിട്ട് 5ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും.
സിവിൽ ഏവിയേഷൻ മുൻ സെക്രട്ടറിയും മുൻ എയർ ഇന്ത്യാ ചെയർമാനുമായ കെ.റോയ് പോൾ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. മലയാളമനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം പുസ്തകാവതരണം നടത്തും.

പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.സി വിജയകുമാർ, വൈസ് പ്രസിഡന്റ് അഡ്വ.വി.ബി ബിനു , കുട്ടികളുടെ ലൈബ്രറി എക്സിക്യൂട്ടീവ്ഡയറക്ടർ വി.ജയകുമാർ എന്നിവർ പ്രസംഗിക്കും. കെ.മോഹൻദാസ് മറുപടി പ്രസംഗം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








