Saturday, April 25, 2026

കേരളത്തിലെ നിര്‍മാണമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

Spread the love

കോട്ടയം: കേരളത്തിലെ നിര്‍മാണമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ആവശ്യപ്പെട്ടു.

video
play-sharp-fill

നിര്‍മാണ സാമഗ്രികളുടെ നിയന്ത്രണമില്ലാത്ത വിലവര്‍ദ്ധന, ലഭ്യതക്കുറവ്, തൊഴിലാളികളുടെ ക്ഷാമം, കാലാവസ്ഥാ പ്രശ്‌നങ്ങള്‍ എന്നിവ മേഖലയെ സ്തംഭനാവസ്ഥയിലാക്കി. ആഗോള സംഘര്‍ഷങ്ങള്‍ ഇന്ധനവിലയെയും ഗ്യാസ് ലഭ്യതയെയും ബാധിച്ചതോടെ നിര്‍മ്മാണ വസ്തുക്കളുടെ വില കുത്തനെ കൂടി. സ്റ്റീലിന്റെ വില കിലോക്ക് 10 മുതല്‍ 15 രൂപ വരെയും സിമന്റിന് 50 കിലോയുടെ ചാക്കിന് 15 മുതല്‍ 30 രൂപ വരെയും വര്‍ധിച്ചു. ടൈല്‍, സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ക്ക് 15 മുതല്‍ 50 ശതമാനം വരെ വില ഉയര്‍ന്നു. ഒട്ടേറെ കമ്ബനികള്‍ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തു. വയര്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രിക്കല്‍ സാമഗ്രികള്‍ക്കും 10 മുതല്‍ 40 ശതമാനം വരെ വില കൂടി.

സിമന്റ്, സ്റ്റീല്‍, ടൈല്‍ കമ്ബനികള്‍ യുദ്ധം മറയാക്കി കൃത്രിമമായി വില കൂട്ടുന്നു. ചെങ്കല്ല്, കരിങ്കല്ല്, ക്വാറി മണല്‍ എന്നിവയുടെ വിലയും അനിയന്ത്രിതമായി ഉയരുകയാണ്. ഒരു ചെങ്കല്ലിന് അഞ്ചു മുതല്‍ 10രൂപ വരെ വര്‍ധിപ്പിക്കാനാണ് നീക്കം. പിവിസി ഉത്പന്നങ്ങളുടെ വിപണി കുത്തക നിയന്ത്രണത്തിലായതോടെ പ്ലംബിങ് സാമഗ്രികളുടെ വിലയും നിയന്ത്രണാതീതമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് കാരണം ഇതരസംസ്ഥാനത്തൊഴിലാളികള്‍ മടങ്ങിയതോടെ കേരളത്തില്‍ കടുത്ത തൊഴിലാളിക്ഷാമമാണ് നിലനില്‍ക്കുന്നത്. ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്‌ക്കുകയും ചെയ്തു. ഇതിന്റെ ഫലമായി കേരളത്തില്‍ ഒരു സാധാരണ വീട് നിര്‍മ്മിക്കാന്‍ ചതുരശ്ര അടിക്ക് 2400 മുതല്‍ 3000 രൂപ വരെ ചെലവാകുന്ന സ്ഥിതിയായി.

കൃത്രിമമായും അനിയന്ത്രിതമായും വില വര്‍ധിപ്പിക്കുന്നതിനെതിരേ സര്‍ക്കാര്‍ ഇടപെടണം. മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണം. നിര്‍മാണ വസ്തുക്കളുടെ വില നിയന്ത്രണത്തിന് നിരീക്ഷണ സംവിധാനം ഒരുക്കണം. ഉത്പാദന യൂണിറ്റുകള്‍ പുനരാരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുക, ചെറുകിട നിര്‍മാതാക്കള്‍ക്കും കരാറുകാര്‍ക്കും സാമ്ബത്തിക സഹായവും സബ്‌സിഡികളും നല്‍കുക, സര്‍ക്കാര്‍

നിര്‍മാണ പദ്ധതികള്‍ക്ക് വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക, കെട്ടിട നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിച്ച്‌ നയപരമായ പിന്തുണ നല്‍കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി, ശാസ്ത്രീയ അടിസ്ഥാനത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പുഴ മണല്‍ ഖനനം പുനരാരംഭിക്കുക, അനധികൃത മണല്‍ ഖനനം തടയുകയും സുതാര്യ സംവിധാനത്തിലൂടെ ന്യായവിലയില്‍ മണല്‍ ലഭ്യമാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളും ലെന്‍സ് ഫെഡ് ഉന്നയിച്ചു