Saturday, April 25, 2026

പ്രായപൂർത്തിയാകാത്ത കുട്ടിയെ നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ചു; മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ച് പീഡിപ്പിച്ചു; വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; കഠിനമായ തലവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ കുട്ടി ; ഡോക്ടറെ കാണിച്ചപ്പോൾ എല്ലാം തുറന്നുപറഞ്ഞു; പ്രതിയെ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

മലയാലപ്പുഴ: സൗഹൃദം സ്ഥാപിച്ചശേഷം 12-കാരനെ നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. നാരങ്ങാനം തോന്നിയാമല സ്വദേശി മധുമല ഉന്നതിയിൽ അശ്വിൻരാജ് (22) ആണ് അറസ്റ്റിലായത്.

video
play-sharp-fill

കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം. പരിചയം സ്ഥാപിച്ച ഇയാൾ പലതവണ കുട്ടിക്ക് കഞ്ചാവ് ബീഡി നൽകുകയും വലിക്കാൻ നിർബന്ധിക്കുകയും ചെയ്തു.

കുട്ടി ബീഡി ഉപയോഗിച്ചശേഷം ഇയാൾ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലതവണ കഞ്ചാവ് ബീഡി ഉപയോഗിച്ചതോടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളും കഠിനമായ തലവേദനയും ഉണ്ടായി.

കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ചികിത്സയിൽ ഡോക്ടറോടാണ് കുട്ടി കഞ്ചാവ് ഉപയോഗിച്ച കാര്യം പറഞ്ഞത്. ആശുപത്രിയിൽനിന്ന്‌ വിവരമറിയിച്ചപ്രകാരം കേസടുത്ത പോലീസ് അടുത്തദിവസംതന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.

പ്രായപൂർത്തിയാകാത്ത കുട്ടിയെ എസ്.എച്ച്.ഒ. ബി.എം. ഷാഫി, എസ്.ഐ. വിപിൻ വി. പിള്ള, പോലീസ് ഉദ്യോഗസ്ഥരായ ടെന്നിസൻ, അജിത്പ്രസാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.