Friday, April 24, 2026

തിരുവനന്തപുരത്ത്‌ ബാറിൽ സംഘർഷം; രണ്ടുപേർക്ക് പരിക്ക്

Spread the love

തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ ബാറിലുണ്ടായ സംഘർഷത്തില്‍ രണ്ടുപേർക്ക് പരിക്ക്. മെഡിക്കല്‍ കോളേജ് സമീപമുള്ള റൂബി ബാറില്‍ നടന്ന സംഘർഷത്തിലാണ് രണ്ടുപേർക്ക് പരിക്കേറ്റത്.

video
play-sharp-fill

ബിയർ കുപ്പിക്ക് ഒരാളുടെ തല അടിച്ച്‌ പൊട്ടിച്ചു. വിതുര സ്വദേശി അമല്‍ജിത്തിനാണ് തലക്ക് പരിക്കേറ്റത്. പ്രകോപനം ഇല്ലാതെ മർദ്ദിക്കുകയായിരുന്നു എന്ന് അമല്‍ജിത്ത് പറയുന്നു. ഗുരുതരമായി പരിക്കേറ്റ അമല്‍ജിത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്