
പാലാ : ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ പാലായിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ റീസസിറ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പീഡിയാട്രിക്സ്-നിയോനറ്റോളജി വിഭാഗങ്ങളിലെ ഡോക്ടർമാർ പരിപാടിയിൽ പങ്കെടുത്തു.
പരിപാടി നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. ഒ. ജോസ് ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ റവ. ഫാ. മാത്യു തെക്കേൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പീഡിയാട്രിക്സ്-നിയോനറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. അനിൽ നാരായണൻ, ഡോ. സിസ്റ്റർ ജ്യോതിസ് എന്നിവർ പ്രസംഗിച്ചു. നവജാത ശിശുക്കളുടെ പരിചരണവും നൂതന ചികിത്സാരീതികളും സംബന്ധിച്ച് വിദഗ്ധരുടെ മേൽനോട്ടത്തിൽ പ്രായോഗിക പരിശീലനവും പരിപാടിയുടെ ഭാഗമായി നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group








