Thursday, April 23, 2026

പോലീസിനെ കണ്ടതും ആറ്റിലേക്ക് ചാടി..! നീന്തി അവശനായി മുങ്ങി പോകാൻ തുടങ്ങിയതോടെ പോലീസ് പിടികൂടി കരയ്ക്കെത്തിച്ചു; സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്ന പ്രതിയെ സാഹസികമായി പിടികൂടി പോലീസ്

Spread the love

ആലപ്പുഴ: വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്‍റെ കൈപ്പത്തി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ പോലീസിനെ കണ്ട പ്രതി അച്ചൻകോവിലാറ്റില്‍ ചാടി. മുങ്ങിത്താഴാൻ തുടങ്ങിയ ഇയാളെ പൊലീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച്‌ അറസ്റ്റ് ചെയ്തു.

video
play-sharp-fill

പള്ളിപ്പാട് സ്വദേശി ഷിബു (45) ആണ് ഹരിപ്പാട് പൊലീസിന്‍റെ പിടിയിലായത്.

മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ 107 പടശേഖരത്തിന് സമീപമുള്ള മോട്ടോർ തറയില്‍ ഷിബു ഒളിവില്‍ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതനുസരിച്ച്‌ പൊലീസ് സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയതോടെ പ്രതി ആറ്റിലേക്ക് ചാടുകയായിരുന്നു.
എന്നാല്‍ ആറിന്‍റെ എല്ലാ വശങ്ങളിലും നേരത്തെ തന്നെ നിലയുറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർ പ്രതി രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തി. ഏറെ നേരം നീന്തിയതിനെത്തുടർന്ന് അവശനായി ആറ്റില്‍ മുങ്ങിപ്പോകാൻ തുടങ്ങിയ ഷിബുവിനെ പൊലീസുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.