Thursday, April 23, 2026

തൃപ്പൂണിത്തുറയില്‍ നിയന്ത്രണം വിട്ട ബൈക്ക് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി അപകടം; യുവാവിന് ദാരുണാന്ത്യം

Spread the love

കൊച്ചി: തൃപ്പൂണിത്തുറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 1.45 ഓടെ ചമ്പക്കര- പേട്ട ഭാഗത്ത് 953ാം നമ്പർ മെട്രോ തൂണിനു സമീപം വച്ചായിരുന്നു അപകടം.

video
play-sharp-fill

ഹോർമിസ് മാത്യു (24) ആണ് മരിച്ചത്. തൃപ്പൂണിത്തുറയില്‍ നിന്ന് വൈറ്റിലയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹോർമുസിനെ ഉടൻ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം എറണാകുളം ജനറല്‍‌ ആശുപത്രി മോർച്ചറിയില്‍. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗർ ആളൂക്കാരൻ വീട്ടില്‍ ബിജുവിന്റെയും നിഖി ഉറുമീസിന്റെയും മകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group