Thursday, April 23, 2026

മുണ്ടത്തിക്കോട് സ്ഫോടനം; പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരം; പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും;മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനകൾ ഇന്ന് മുതൽ നടക്കും

Spread the love

തൃശൂർ: മുണ്ടത്തിക്കോട് സ്ഫോടനത്തിൽ പരിക്കേറ്റ 10 പേരിൽ 4 പേരുടെ നില ഗുരുതരം. കരാറുകാരൻ സതീഷ് വെന്റിലേറ്ററിൽ തുടരുകയാണ്. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

video
play-sharp-fill

മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനകൾ ഇന്ന് മുതൽ നടക്കും. അപകടം നടന്ന വെടിക്കെട്ടുപുരയിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന് കണ്ടെത്തുകയാണ് ഫോറൻസിക് സംഘം.

വെടിക്കെട്ടുപ്പുര പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സുരക്ഷിത സ്ഥലം കണ്ടെത്തി എന്നു റവന്യു വകുപ്പ് അറിയിച്ചു. അതിനു ശേഷം വെടിക്കെട്ടുപുര ഉണ്ടായിരുന്ന സ്ഥലത്ത് കെഡാവർ നായകളെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കും. അ

തേസമയം, വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്ന സ്ഫോടക വസ്തുക്കളിൽ എന്തെങ്കിലും നിരോധിത വസ്തുക്കൾ ഉപയോഗിച്ചിരുന്നോ കണ്ടെത്തുകയാണ് ഫോറൻസിക് സംഘത്തിന്റെ ദൗത്യം എന്ന് അസി. ഡയറക്ടർ കെ ഉണ്ണികൃഷ്ണൻ പറഞ്ഞു.

പരമാവധി സാമ്പിളുകൾ എടുത്തിട്ടുണ്ട്. ഓരോ സ്ഫോടക വസ്തുക്കളും പ്രത്യേകം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.