Wednesday, April 22, 2026

തണ്ണീർമുക്കം ബണ്ട് തുറന്നതറിഞ്ഞ് തൊടുപുഴയിൽ നിന്നെത്തിയ സംഘം പിടിച്ചെടുത്തത് 300 കിലോ മീൻ: കരിമീനും കൊഞ്ചും ചെമ്മീനും കായലിൽ സുലഭം.

Spread the love

കോട്ടയം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടെ വേമ്പനാട്ടു കായലില്‍ ചാകര. ഉപ്പുവെള്ളത്തില്‍ വളർന്ന കരിമീനും ചെമ്മീനും കൊഞ്ചും പൂമിനുമെല്ലാം സുലഭമായി കിട്ടുന്നുണ്ട്.
വാളയും സുലഭമായി ലഭിക്കുന്നുണ്ട്.
മീനുകള്‍ വാങ്ങാൻ കൂട്ടത്തോടെ ദൂരെ സ്ഥലങ്ങളില്‍ നിന്നും പോലും ആളുകൾ കുമരകത്തേക്ക് എത്തുന്നു.

video
play-sharp-fill

എല്ലാ ഗ്രേഡിലുമുള്ള കരിമീൻ ഇപ്പോള്‍ വേമ്പനാട്ടു കായലില്‍ ലഭ്യമാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഫോണ്‍വിളിച്ച്‌ ബുക്ക് ചെയ്ത് മറ്റുജില്ലകളില്‍ നിന്ന് ആളുകള്‍ കരിമീൻ വാങ്ങാനെത്തുന്നുണ്ട്.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ കായലിലും പരിസര പ്രദേശങ്ങളിലും മീൻപിടുത്തം സജീവമായി.

ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കൂടിയതോടെ മീനുകള്‍ ഉപരിതലത്തിലേക്ക് എത്തിയതാണ് മീൻപിടുത്തക്കാർക്ക് അനുകൂല സാഹചര്യമൊരുക്കിയത്.
തൊടുപുഴയില്‍ നിന്നെത്തിയ ഒരു സംഘം യുവാക്കള്‍ക്ക് ഇത്തരത്തില്‍ ഏകദേശം 300 കിലോയോളം വാള മത്സ്യത്തെ ലഭിച്ചു.
തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളില്‍ 10 എണ്ണമാണ് നിലവില്‍ തുറന്നത്. 29ന് ബാക്കി ഷട്ടറുകള്‍ കൂടി തുറക്കും. വെച്ചൂർ അംബിക മാർക്കറ്റ് ഭാഗത്തെ ഷട്ടറുകളാണു തുറന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംബിക മാർക്കറ്റ് ഭാഗത്ത് ഷട്ടറുകള്‍ പൂർണമായും തുറന്ന ശേഷം തണ്ണീർമുക്കം ഭാഗത്തെ തുറക്കാൻ തുടങ്ങും.10 ഷട്ടറുകള്‍ മാത്രം തുറന്നതിനാല്‍ കാര്യമായ ഒഴുക്ക് ഉണ്ടായിട്ടില്ല.
കായലിന്റെ തെക്ക് ഭാഗത്തേക്ക് ശക്തമായ ഒഴുക്ക് ഉണ്ടാകണമെങ്കില്‍ ഷട്ടറുകള്‍ പൂർണമായും തുറക്കണം. കർഷകർക്കും മത്സ്യത്തൊഴിലാളികള്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണു ഷട്ടറുകള്‍ പല ദിവസങ്ങളായി തുറക്കുന്നത്.