Wednesday, April 22, 2026

കല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞിട്ടില്ല, കണ്ടെത്തിയത് പുനലൂർ ശിവൻകോവിൽ ഭാഗത്ത്

Spread the love

കൊല്ലത്ത് കല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പക്ഷെ യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പുനലൂർ ശിവൻകോവിൽ ഭാഗത്താണ് ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടത്. പുഴയിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പുനലൂർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പൂനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പുനലൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

video
play-sharp-fill