Wednesday, April 22, 2026

കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചു; നന്ദഗോവിന്ദം ഭജൻസിനെതിരെ ആക്ഷേപവുമായി സംഘപരിവാര്‍

Spread the love

കോട്ടയം : ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ ആക്ഷേപവുമായി സംഘപരിവാർ.

video
play-sharp-fill

കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ യേശുദാസ്‌ പാടി മോഹൻ സിത്താര ഇ‍ൗണം നല്‍കിയ ‘ഈ പരദേവനഹോ’ എന്ന ക്രിസ്‌തീയഗാനം ആലപിച്ചിരുന്നു. ‌

 

സമീപത്തെ ക്രിസ്ത്യൻ പള്ളിക്ക് ക്ഷേത്രവുമായുള്ള സൗഹാർദബന്ധം എടുത്തുപറഞ്ഞശേഷമായിരുന്നു ഗാനം അവതരിപ്പിച്ചത്. വലിയ കൈയടിയോടെയാണ് ജനങ്ങള്‍ ഇതു സ്വീകരിച്ചത്. “ചിക്കൻ മസാല നല്ലതാണ്, പക്ഷേ അത് പായസത്തിലിടരുത്‌’ എന്നായിരുന്നു ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികലയുടെ വിദ്വേഷപരിഹാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇതിന്‌ പിന്നാലെ ഭജൻസിനെതിരെ സംഘപരിവാർ സൈബർ ആക്രമണവുമായി രംഗത്തെത്തി. ഇതേത്തുടർന്ന്‌ ”ഞങ്ങള്‍ ഒരു അതിർത്തിയും മറികടന്നിട്ടില്ല. എവിടെയും വേർതിരിവുകള്‍ കണ്ടില്ല. പേരുകള്‍ക്കതീതമായി ഭക്തി ഒഴുകുന്ന നാടാണ്‌ നമ്മുടേത്‌”-എന്ന്‌ നന്ദഗോവിന്ദം ഭജൻസിലെ നവീൻ മോഹൻ സമൂഹമാധ്യമത്തില്‍ കുറിച്ചു.