
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോഴിക്കോട് ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നല്‍കി.
പ്രധാന സ്ഥാനാർത്ഥികളെ അറിയിച്ച ശേഷമാണ് മെറ്റീരിയല്‍ റൂം തുറന്നതെന്നും എല്ലാ സ്ഥാനാർത്ഥികളെയും അറിയിക്കാത്തത് മാത്രമാണ് ഉണ്ടായ പിഴവെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
സാധാരണയായി മെറ്റീരിയല്‍ റൂം സ്‌ട്രോങ് റൂമിന് സമീപം വെക്കാറില്ലെന്നും, അതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും കളക്ടർ ചൂണ്ടിക്കാട്ടി. മെറ്റീരിയല്‍ റൂമിനെ ‘സ്‌ട്രോങ് റൂം’ എന്ന് പേര് വെച്ചതും തെറ്റിദ്ദാരണ ഉണ്ടാക്കിയെന്നും റിപ്പോർട്ടില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, കൊയിലാണ്ടി സ്‌ട്രോങ് റൂമിന് സമീപം വരണാധികാരി പോയ സംഭവത്തില്‍ വിശദീകരണം തേടുമെന്ന് കളക്ടർ അറിയിച്ചു. സ്‌ട്രോങ് റൂമിന്റെ ഇന്നർ പെരിമീറ്ററിനകത്ത് പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നതായും, ഇനി മുതല്‍ ആരെയും സ്‌ട്രോങ് റൂം പരിസരത്തേക്ക് കടത്തിവിടരുതെന്ന് കേന്ദ്രസേനയ്ക്ക് നിർദേശം നല്‍കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു.







