കോട്ടയം ഉഴവൂരിൽ വീട് വാങ്ങിയതിനെത്തുടർന്ന് കുടുംബ തർക്കം: ഭാര്യാ പിതാവ് മരുമകനെ കുത്തി പരുക്കേല്‍പ്പിച്ചു; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

Spread the love

കോട്ടയം: ഉഴവൂരില്‍ വീട് വാങ്ങിയതിനെ തുടര്‍ന്നുണ്ടായ കുടുംബ തർക്കം കത്തിക്കുത്തില്‍ കലാശിച്ചു. യുവാവിനെ ഭാര്യാ പിതാവ് കുത്തി പരുക്കേല്‍പ്പിച്ചു. ഇടുക്കി കമ്പിളികണ്ടം സ്വദേശി സ്‌റ്റീഫൻ മാത്യു(36) വിനാണ് കുത്തേറ്റത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ഉഴവൂർ ചേറ്റുകുളത്തായിരുന്നു സംഭവം.

video
play-sharp-fill

അയർലൻഡിൽ ജോലി ചെയ്യുന്ന സ്‌റ്റീഫനും പുനലൂർ സ്വദേശിനി ഭാര്യയും ചേർന്ന് വാങ്ങിയ വീട്ടിന്റെ ആധാരം രജിസ്റ്റർ ചെയ്തതിന് പിന്നാലെ കുടുംബാംഗങ്ങൾ ഒത്തുകൂടിയിരുന്നു. വീടിന്റെ വെഞ്ചരിപ്പ് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടെ ഭാര്യയുടെ പിതാവുമായി വാക്കുതർക്കം ഉണ്ടാകുകയും പിന്നീട് അത് അടിപിടിയിലേക്കും കത്തിക്കുത്തിലേക്കും മാറുകയുമായിരുന്നു.

പരിക്കേറ്റ സ്‌റ്റീഫനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group