Spread the love

ഡിജിറ്റല്‍ ലോകത്ത് പുതിയ വിവരങ്ങള്‍ വേഗത്തില്‍ ലഭിക്കാൻ നോട്ടിഫിക്കേഷനുകള്‍ അത്യാവശ്യമാണെങ്കിലും, അനാവശ്യമായി എത്തുന്ന സ്പാം സന്ദേശങ്ങള്‍ പലപ്പോഴും ഉപയോക്താക്കള്‍ക്ക് വലിയ തലവേദനയാകാറുണ്ട്.

video
play-sharp-fill

ഇതിനൊരു പരിഹാരമെന്ന നിലയില്‍, ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ സ്പാം കണ്‍ട്രോള്‍ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പ്. അനാവശ്യമായ ചാറ്റുകള്‍ നിയന്ത്രിക്കാനും ഇൻബോക്സ് കൂടുതല്‍ സുരക്ഷിതമായി ക്രമീകരിക്കാനും സഹായിക്കുന്ന ഈ ഫീച്ചർ നിലവില്‍ വികസന ഘട്ടത്തിലാണ്.

 

വാട്‌സ്‌ആപ്പില്‍ ബിസിനസ് ചാറ്റുകള്‍ ഫില്‍ട്ടര്‍ ചെയ്യാനുള്ള ഫീച്ചര്‍ വരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‍സ്‌ആപ്പ്, ബിസിനസ് അക്കൗണ്ടുകളില്‍ നിന്നുള്ള ചാറ്റുകള്‍ സ്വയമേവ വേറിട്ട ഒരു വിഭാഗത്തിലേക്ക് മാറ്റുന്ന സംവിധാനമാണ് പരീക്ഷിക്കുന്നത് എന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഈ പുതിയ സംവിധാനത്തിലൂടെ നിശ്ചിത സമയത്തിനു ശേഷം ബിസിനസ് സന്ദേശങ്ങള്‍ പ്രധാന ഇൻബോക്‌സില്‍ നിന്ന് വേർതിരിച്ച്‌ ഒരു പ്രത്യേക സെക്ഷനിലേക്ക് മാറ്റപ്പെടും. ഇതിലൂടെ ഉപയോക്താക്കളുടെ ചാറ്റ് ലിസ്റ്റിലെ തിരക്ക് കുറയ്ക്കുകയും അനാവശ്യ സ്പാം സന്ദേശങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

 

ഈ ഫീച്ചർ നിലവില്‍ വികസന ഘട്ടത്തിലാണ് എന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ബീറ്റാ ടെസ്റ്റിംഗിനായി പോലും പുറത്തിറക്കിയിട്ടില്ല. ഭാവിയിലെ ഒരു അപ്‌ഡേറ്റില്‍ ഇത് ഉപയോക്താക്കള്‍ക്ക് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവർത്തനക്ഷമമാകുമ്പോള്‍, ബിസിനസ് അക്കൗണ്ടുകളുമായുള്ള സംഭാഷണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിയന്ത്രിക്കാനും, വ്യക്തിപരമായ ചാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് സഹായിക്കും.