
ന്യൂഡൽഹി: ഭരണപരമായ വീഴ്ചകളും അടിസ്ഥാനസൗകര്യങ്ങളുടെ കുറവും ദേശീയപാതകളിലെ അപകടങ്ങള്‍ക്കു കാരണമാകരുത് എന്ന് സുപ്രീംകോടതി.
രാജ്യത്തെ ആകെ റോഡ് ശൃംഖലയുടെ രണ്ടു ശതമാനം മാത്രമാണു ദേശീയപാതകളെങ്കിലും രാജ്യത്തെ വാഹനാപകടത്തിന്റെ 30 ശതമാനവും സംഭവിക്കുന്നത് ഇവിടെയാണെന്നും ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, അതുല്‍ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. രാജസ്ഥാനിലും തെലുങ്കാനയിലും ഒരു ദിവസത്തിന്റെ ഇടവേളയില്‍ ദേശീയപാതയില്‍ നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലാണു നിരീക്ഷണം.
രണ്ട് അപകടങ്ങളിലുമായി 34 പേരാണു മരിച്ചത്. ഇത്തരത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് രാജ്യവ്യാപകമായി നടപ്പാക്കേണ്ട ചില നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു. ഒഴിവാക്കാവുന്ന ഒരു മരണംപോലും സംഭവിക്കുന്നത് ഭരണകൂടത്തിന്റെ പരാജയമാണെന്നു കോടതി ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമവിരുദ്ധമായ പാർക്കിംഗ്, അപകടമേഖലകള്‍ എന്നിവ കാരണം ഒരു ജീവൻ നഷ്ടപ്പെടുന്നത് പൗരന്മാർക്കു ഭരണകൂടം നല്‍കേണ്ട സുരക്ഷാ കവചത്തിന്റെ പരാജയമാണെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുശാസിക്കുന്ന ‘ജീവിക്കാനുള്ള അവകാശത്തെ’ റോഡ് സുരക്ഷയുമായി കോടതി നേരിട്ട് ബന്ധിപ്പിച്ചു.



