
കോഴിക്കോട്: നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കിലെത്തി യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ജനുവരി 30-ന് രാവിലെ പന്നിയങ്കര റെയില്‍വേ ട്രാക്കിനടുത്ത് മഹിമ അപ്പാര്‍ട്ട്‌മെന്റിന് സമീപത്തുവെച്ചാണ് യുവതി അതിക്രമത്തിന് ഇരയായത്.
കണ്ണഞ്ചേരി വെള്ളടത്ത് പറമ്പില്‍ കൊമ്മേരി സ്വദേശി മാത്തുക്കല്‍ വീട്ടില്‍ നിഹാദ് (20) ആണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. യുവതിയുടെ പരാതിയില്‍ പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലിസ് പ്രതിയെ പിടികൂടിയത്.
നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍ യാത്രചെയ്ത് ആളൊഴിഞ്ഞ സ്ഥലങ്ങളില്‍വെച്ച് യുവതികളോട് അപമര്യാദയായി പെരുമാറുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ ഉപയോഗിക്കുന്ന വാഹനം മോഷ്ടിച്ചതാണോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്. പന്നിയങ്കര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ഗണേശന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഷൈജു, എസ്.സി.പി.ഒ. പി.കെ. ബിനീഷ്, സി.പി.ഒ.മാരായ ദിനില്‍, പ്രജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.



