
തിരുവനന്തപുരം:നെട്ടയത്തെ ബിജെപി-സിപിഎം-പൊലീസ് സംഘർഷത്തിന് പിന്നാലെ വട്ടിയൂർക്കാവിലും ആശങ്ക.രാത്രി നടന്ന സംഘർഷത്തിനും പ്രതിഷേധത്തിനും ശേഷം പുലർച്ചെ ഒന്നരയോടെ നെട്ടയം ഡിവൈഎഫ്ഐ മേഖല ട്രഷറുടെ വീടിന് നേരെ അജ്ഞാത സംഘത്തിൻ്റെ അക്രമണ ശ്രമമുണ്ടായി.
രണ്ട് ബൈക്കിലായെത്തിയ മൂന്നംഗ സംഘം വീടിന് മുന്നിൽ വന്ന് ഗേറ്റിൽ തട്ടി. ഇവരുടെ കൈവശം മാരകായുധങ്ങൾ ഉണ്ടായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. നെട്ടയം മലമുകളിലെ സംഘർഷത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചിരുന്നു.
വ്യക്തിപരമായ വിഷയമായിരുന്നുവെന്നും ബിജെപി അതേറ്റെടുത്ത് രാഷ്ട്രീയ വത്കരിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ഉച്ച മുതല്‍ പ്രദേശത്ത് സംഘര്‍ഷഭരിതമായ സാഹചര്യമായിരുന്നു. രാത്രിയോടെ പ്രശ്‌നം മൂര്‍ച്ഛിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ബിജെപി പ്രവർത്തകന്റെ ഭാര്യയോട് സിപിഐഎം പ്രവർത്തകൻ മോശമായി പെരുമാറിയെന്നും പൊലീസ് ഏകപക്ഷീയമായി ബിജെപി-ആർഎസ്എസ് പ്രവർത്തകരെ മർദ്ദിച്ചുവെന്നുമാണ് അവർ ഉന്നയിക്കുന്ന ആരോപണം. വസ്‌തു തർക്കമല്ല, രാഷ്‌ട്രീയ വിഷയമാണെന്നും തങ്ങളുടെ നാല് പ്രവർത്തകർക്ക് പരിക്കുണ്ടെന്നും ബിജെപി ആരോപിച്ചു.
വിഷയം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെയും പ്രതിഷേധമുണ്ടായി. വനിതാമാധ്യമ പ്രവർത്തകയെ ഉൾപ്പെടെ കയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായി.



