
രാജാക്കാട്: വിനോദസഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് ആറ് പേർക്ക് പരിക്ക്. ബൈസൺവാലി ടീ കമ്പനിക്ക് സമീപമാണ് ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്.
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ തല കീഴായി മറിയുകയായിരുന്നു. ചെന്നൈയിൽ നിന്നെത്തിയ ഒമ്പത് അംഗ സംഘമാണ് ജീപ്പിൽ ഉണ്ടായിരുന്നത്.
മൂന്നാറിൽ എത്തിയ സംഘം ഇവിടെ നിന്ന് ജീപ്പ് വാടകയ്ക്ക് എടുത്ത് ആനയിറങ്കൽ സന്ദർശിച്ച ശേഷം ബൈസൺവാലി ടീ കമ്പനി വഴി മൂന്നാറിലേക്ക് തിരികെ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റ ആറ് പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.



