മധ്യകേരളത്തിന് ആശ്വസിക്കാം: ഏപ്രില്‍ 21, 22 തീയതികളില്‍ മധ്യ ജില്ലകളിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ കുറച്ചു മഴ കിട്ടും.

Spread the love

കോട്ടയം: മധ്യകേരളത്തിന് ആശ്വസിക്കാം.ഏപ്രില്‍ 21, 22 തീയതികളില്‍ മധ്യ ജില്ലകളിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ കുറച്ചു വേനല്‍ മഴ ലഭിക്കുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
പക്ഷേ, ചൂടു കുറയ്ക്കാന്‍ പര്യാപ്തമായ മഴ ലഭിക്കാന്‍ ഇടയില്ലെന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

video
play-sharp-fill

ഇനി ശക്തമായ വേനല്‍ മഴ ലഭിക്കണമെങ്കില്‍ മെയ് ആദ്യവാരം വരെ കാത്തിരിക്കണം. കര്‍ണാടകയ്ക്കു മുകളില്‍ നിലകൊള്ളുന്ന ആന്റി സൈക്ലോണ്‍ മേഘങ്ങളെ ചിന്നഭിന്നമാക്കി വിടുന്നു.

കൂടാതെ അവിടെയുള്ള ഉഷ്ണ തരംഗങ്ങളെ കേരളത്തിലേക്കു കടത്തിവിടുകയും ചെയ്യുന്നു. ഇതിന്റെ ശക്തി കുറയുന്നതനുസരിച്ചായിരിക്കും വേനല്‍ മഴയിലെ പുരോഗതി എന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് മാസത്തില്‍ ശക്തമായ വേനല്‍ മഴ ലഭിക്കും. ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന കാലവര്‍ഷം ജൂണ്‍ ജൂലൈ മാസങ്ങളില്‍ സാധാരണ മഴ നല്‍കുമെങ്കിലും തുടര്‍ന്ന് അങ്ങോട്ട് കാലവര്‍ഷത്തിലും മഴ കുറയാന്‍ സാധ്യതയുണ്ട് എല്‍ നിനോ ശക്തി പ്രാപിക്കുന്നതാണു കാരണം.

വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുക. വെള്ളം കുടിക്കാന്‍ ദാഹം വരുന്നതു കാത്തു നില്‍ക്കരുത.് ഉച്ചവെയില്‍ ശരീരത്തില്‍ നേരിട്ടേല്‍ക്കാതെ ശ്രദ്ധിക്കുക.
മഴക്കാലത്തു പെയ്യുന്ന മഴ പരമാവധി ഭൂമിയിലേക്ക് ഇറക്കിവിടാന്‍ ശ്രദ്ധിക്കുക ഇതിനായി വീടുകളോട് ചേര്‍ന്നു മഴവെള്ള സംഭരണികള്‍ നിര്‍മിക്കണം. മാറുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ച്‌ ജനവും മാറണമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.