
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ പങ്ക് ചേരാതെ മാറി കാത്തിരിക്കാൻ വിഡി പക്ഷം.
ലീഗ് അടക്കമുള്ള ഘടക കക്ഷികള്‍ നിർണായക ഘട്ടത്തില്‍ തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ സതീശൻ ചേരി മാറി കാത്തിരിക്കുകയാണ്.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ ലോബിയിങ് വേണ്ടെന്നും നിർണ്ണായക ഘട്ടത്തില്‍ ഘടക കക്ഷികള്‍ അഭിപ്രായം പറയും എന്ന് ഉറപ്പിക്കുകയുമാണ് വിഡി പക്ഷം.
വരുന്ന കമന്റുകള്‍ സ്വാഭാവിക പ്രതികരണം എന്നുമാണ് വിശദീകരണം.
അതേസമയം, കെ സുധാകരൻ്റെ പ്രസ്താവനയില്‍ ഒരു വിഭാഗം പരാതി അറിയിക്കും. മുഖ്യമന്ത്രി തർക്കത്തില്‍ ഹൈക്കമാൻഡ് ഇടപെടാത്തതിലും പാർട്ടിക്കുള്ളില്‍ എതിർപ്പ് നിലനില്‍ക്കുന്നുണ്ട്. ഇത്തരം ചർച്ചകളോട് ഖർഗെയ്ക്ക് യോജിപ്പില്ലെന്നാണ് പാർട്ടി വൃത്തങ്ങള്‍.
കൂടാതെ ഇക്കാര്യത്തില്‍ കെപിസിസി നിലപാട് സ്വീകരിക്കണമെന്നുമാണ് പാർട്ടി വികാരം.

