
കോട്ടയം: ജില്ലയില് മോട്ടോര് വാഹന വകുപ്പും പോലീസും സംയുക്തമായി നാളെ മുതല് 25 വരെ ഇ-ചെലാന് മെഗാ അദാലത്ത് നടത്തും.
രാവിലെ 10 മുതല് വൈകുന്നേരം അഞ്ചു വരെ കോട്ടയം ആര്ടി ഓഫീസിലും കോട്ടയം എന്ഫോഴ്സ്മെന്റ് ആര്ടി ഓഫീസിലും ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, ഉഴവൂര് സബ് ആര്ടി ഓഫീസുകളിലുമാണ് മെഗാ അദാലത്ത്.
2024 ഡിസംബര് 31 വരെ ഇ-ചെലാന് നിലവിലുള്ള വാഹനങ്ങള്ക്ക് ഇ ചെലാന്റെ 50 ശതമാനം തുക അടച്ച് തീര്പ്പാക്കാം. ചെലാന് അടയ്ക്കാതെ കോടതിയിലേക്ക് പോയ കേസുകളിലും സേവനം പ്രയോജനപ്പെടുത്താം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സര്ക്കാരിന്റെ വണ് ടൈം ആംനെസ്റ്റി സ്കീം മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ അവസാന തീയതി ഏപ്രിൽ 30 ആണ്.്



