വാൽപ്പാറ ദുരന്തം! സ്കൂൾ തുറക്കുന്നതിന് മുമ്പ് ആവശ്യമായ അധ്യാപകരേയും ജീവനക്കാരേയും നിയമിക്കും; അധ്യാപകരെ നഷ്ടപ്പെട്ട കുട്ടികളുടെ മാനസിക ബുദ്ധിമുട്ട് പരിഹരിക്കാൻ ആവശ്യമെങ്കില്‍ കൗണ്‍സിലിങ് നൽകും; വി.ശിവൻകുട്ടി

Spread the love

മലപ്പുറം: വാല്‍പ്പാറ ദുരന്തത്തില്‍ അധ്യാപകർ നഷ്ടപ്പെട്ട കുട്ടികളുടെ മാനസിക ബുദ്ധിമുട്ട് പരിഹരിക്കാൻ ആവശ്യമെങ്കില്‍ കൗണ്‍സിലിങ് സൗകര്യം നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി.

video
play-sharp-fill

സ്‌കൂളിലെ ഒരു അധ്യപകൻ ഒഴികെ മറ്റെല്ലാവരും അപകടത്തില്‍ മരിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ആവശ്യമായ അധ്യാപകരേയും ജീവനക്കാരേയും നിയമിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പരമാവധി സഹായം നല്‍കും.

വാല്‍പ്പാറയില്‍ ടെംബോ ട്രാവലർ മറിഞ്ഞ് മരിച്ചവർക്ക് പാങ്ങ് ഗവ.ഹയർസെക്കന്ററി സ്‌കൂളില്‍ അന്ത്യമോപചാരം അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. മേലില്‍ ആവർത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും ശിവൻകുട്ടി പറഞ്ഞു.