നിതിൻ രാജിന്റെ മരണം; ആത്മഹത്യയ്ക്ക് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളുടെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Spread the love

aണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

video
play-sharp-fill

ആത്മഹത്യയ്ക്ക് മിനിറ്റുകള്‍ക്ക് മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രിൻസിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

മൂന്ന് അധ്യാപകരും പ്രിൻസിപ്പലും നിതിനോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് 1:20നാണ് നിതിൻ പ്രിൻസിപ്പലിന്റെ മുറിയില്‍ നിന്ന് ഇറങ്ങുന്നത്. 1.38നായിരുന്നു ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് നിതിൻ ചാടി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിതിൻ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ലോണ്‍ ആപ്പിനെ ചൊല്ലി പ്രിൻസിപ്പില്‍ ഓഫിസില്‍ ചോദ്യം ചെയ്യലുണ്ടായി. ടീച്ചറിൻ്റെ നമ്പർ ഉടൻ മാറ്റണമെന്നും പണം അടയ്ക്കണമെന്നും പ്രിൻസിപ്പിൻ നിതിനോട് പറഞ്ഞു.

ചർച്ചക്കിടയിലും ലോണ്‍ ആപ്പുകാർ അധ്യാപിക ലതയെ വിളിച്ചു. ആപ്പിലൂടെ പണം എടുത്ത രീതി നിതിൻ പ്രിൻസിപ്പിലിന് വിവരിക്കുന്നതും സിസിടിവിയിലുണ്ട്. ലോണ്‍ ആപ്പുകാരും പ്രിൻസിപ്പലിനോട് സംസാരിച്ചു. പണം നല്‍കാതെ ഭീഷണി അവസാനിപ്പിക്കില്ലെന്നായിരുന്നു ലോണ്‍ ആപ്പ് സംഘത്തിന്റെ മറുപടി.