Spread the love

തൃശൂര്‍:ജനവാസ മേഖലയില്‍ സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന് അധ്യാപകനെ വാഹനമിടിച്ച് കൊലപെടുത്താന്‍ ശ്രമിച്ചതായി പരാതി. സുഗുണന്‍ എം.ജി (57) യെയാണ് വാഹനമിടിച്ച് അപായപെടുത്താന്‍ ശ്രമിച്ചത്.

video
play-sharp-fill

പൊറത്തിശ്ശേരി വിവണ്‍ നഗറില്‍ കള്ള്ഷാപ്പ് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ സുഗുണനും പരിസരവാസികളും പ്രക്ഷോഭ രംഗത്താണ്.

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാവിലെ കല്ലേറ്റുംങ്കര പോളി ടെക്‌നിക്കിലെ അധ്യാപകനായ സുഗുണന്‍ ജോലിയ്ക്ക് പോകുന്നതിനിടെ ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിന് സമീപത്ത് ആക്രമണത്തിനിരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 8.30 തോടെ ഹെല്‍മെറ്റ് വെച്ച് സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ സുഗുണന്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ വട്ടം വെച്ച് നിര്‍ത്തുകയായിരുന്നു. പൊടുന്നനെ ബ്രേയ്ക്കിട്ട സുഗുണന്‍ ബൈക്കില്‍ നിന്നും വീഴുകയും പരുക്കേല്‍ക്കുകയും ചെയ്തു.

ഇത് കണ്ട സ്‌കൂട്ടര്‍ യാത്രികര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് സുഗുണന്‍ പറയുന്നു. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ സുഗുണന്‍ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കി.