
എറണാകുളം: കൊടുംവെയിലിനെ അവഗണിച്ച് കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ 74കാരൻ നിൽപ്പ് സമരം. വൈറ്റില സ്വദേശിയായ പ്രതാപനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
അയൽവാസി പൊതുതോട് അടച്ചതിനെ തുടർന്ന് നായയുടെ വിസർജ്യം കലർന്ന മലിനജലം സ്വന്തം വീട്ടിലേക്ക് ഒഴുകിയെത്തുന്നുവെന്ന് പ്രതാപൻ ആരോപിക്കുന്നു. ഈ വിഷയത്തിൽ കോർപ്പറേഷനിൽ പരാതി നൽകിയിട്ടും ഇതുവരെ കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നായ വളർത്തു കേന്ദ്രം അടച്ചുപൂട്ടുകയും മൂടിയ കാന തുറക്കുകയും ചെയ്യണമെന്നാണ് പ്രധാന ആവശ്യം. പ്രശ്നത്തിന് അടിയന്തര പരിഹാരം തേടിയാണ് ഇപ്പോൾ സമരം തുടരുന്നതെന്ന് പ്രതാപൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


