സംസ്ഥാനത്ത് കൊടുംചൂടിനിടെ ആശ്വാസമോ…! കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ 7 ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത.

video
play-sharp-fill

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുളളത്.
കനത്ത ചൂടിനിടെ മഴയെത്തുന്നത് നേരിയ ആശ്വാസമാവും.

അതേസമയം, സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പലയിടത്തും ഉഷ്ണതരംഗത്തിന് സമാനമായ സാധ്യതയുണ്ട്. 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്തെ ശരാശരി പകല്‍ അന്തരീക്ഷതാപനില 37 ഡിഗ്രി സെല്‍ഷ്യസ് കടന്നു. കത്തുന്ന ചൂടിന് അല്‍പം കുറവ് ഇടുക്കിയിലും വയനാട്ടിലും മാത്രമാണ്.

വെന്തുരുകുന്ന ചൂടില്‍ നിന്ന് മലയാളികള്‍ ആശ്വാസം തേടിയെത്തുന്നത് മൂന്നാറിലേക്കാണ്. ഇടവിട്ട് കിട്ടുന്ന വേനല്‍മഴയും 25 ഡിഗ്രിയോടടുപ്പിച്ച അന്തരീക്ഷ താപനിലയും ആണ് കുളിർമ. ഇളംവെയിലും കുളിർകാറ്റുമൊക്കെത്തേടി പാലക്കാട്ട് നിന്നും കൊല്ലത്തുനിന്നുമൊക്കെയാണ് ആളുകളധികവും എത്തുന്നത്.