
ലക്നൗ: ഉത്തർപ്രദേശില്‍ തെറ്റായ ശസ്ത്രക്രിയയെ തുടർന്ന് 71 കാരിക്ക് ജീവൻ നഷ്ടമായതായി പരാതി.
അമൃത്പൂരില്‍ നിന്നുള്ള രാധിക ദേവി എന്ന സ്ത്രീയാണ് മരണപ്പെട്ടത്. നട്ടെല്ല് ട്യൂമർ ശസ്ത്രക്രിയക്ക് പകരം തുടയില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് അവരുടെ കുടുംബം അവകാശപ്പെടുന്നത്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ട്രോമ സെന്ററിലാണ് സംഭവം.
ഫെബ്രുവരി 25-നാണ് സ്‌പൈനല്‍ കോർഡ് ട്യൂമറുമായി ബന്ധപ്പെട്ടാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാർച്ച് 7-നാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയില്‍ ഒരു ഫ്രാക്ചർ പോലും കണ്ടെത്തിയില്ലാത്തതിനാല്‍ മുറിവ് തുന്നി ഐസിയുവില്‍ നിന്ന് പുറത്തുകൊണ്ടുവന്നും കുടുംബം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശസ്ത്രക്രിയയ്ക്ക് പിന്നാലെ രാധിക ദേവിയുടെ ആരോഗ്യസ്ഥിതി വഷളായി. പിന്നീട് മാർച്ച് 18-ന് മറ്റൊരു ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തുടർന്ന് മാർച്ച് 27-നായിരുന്നു അന്ത്യം.



