
ലാഹോർ: ലഷ്‌കർ ഇ തയിബ സ്ഥാപക അംഗമായ ഭീകരൻ ആമിർ ഹംസ വെടിയേറ്റ് ഗുരുതരാവസ്ഥയിലായതായി റിപ്പോർട്ട്.
പാകിസ്ഥാനിലെ ലാഹോറില്‍ ഒരു മാദ്ധ്യമസ്ഥാപനത്തിന്റെ ഓഫീസിന് പുറത്തുവച്ചാണ് ആമിറിന് വെടിയേറ്റത്.
ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യം വ്യക്തമല്ല. ആമിർ ഹംസയെ വെടിവച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് ലാഹോർ പൊലീസ് പറഞ്ഞു. പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

1985നും 1986നുമിടയില്‍ ഭീകരരായ ഹാഫിസ് സയീദും ആമിർ ഹംസയും ചേർന്നാണ് ലഷ്‌കറെ തയിബ സ്ഥാപിച്ചത്. ഇന്ത്യയിലടക്കം നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ആമിർ ഹംസയായിരുന്നു.
ലഷ്‌കറെ തയിബയുടെ രണ്ടാമത്തെ പ്രധാന നേതാവായാണ് ആമിറിനെ കണക്കാക്കുന്നത്. യുഎസ് ഇയാളെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. 1959ല്‍ ജനിച്ച ഹംസ അഫ്‌ഗാൻ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു.
തുടർന്നാണ് ലഷ്‌കറെയ്‌ക്ക് രൂപം നല്‍കുന്നത്. എന്നാല്‍ 2018ല്‍ ഇയാള്‍ ലഷ്‌കറെയുമായി അകന്നിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.







