
കോഴിക്കോട് യുഡിഫ് ചരിത്ര വിജയം നേടുമെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍.13 ല്‍ 13 ഉം നേടും, 9 സീറ്റുകള്‍ ഉറപ്പ്. 4 സീറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. പരാജയത്തിന്റെ ആഴം തിരിച്ചറിഞ്ഞതിനാലാണ് സിപിഐഎം വർഗീയ കാർഡ് ഇറക്കിയത്.
യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ എല്‍ഡിഎഫ് പ്രചരിപ്പിച്ച ‘ഖൗമിലെ കുട്ടി’ എന്ന പ്രയോഗം ഗൗരവകരം. ജെൻസി വോട്ടുകള്‍ പൂർണ്ണമായും ഫാത്തിമ തഹ്ലിയ നേടും. പേരാമ്പ്രയില്‍ വിജയം ഉറപ്പ്. വർഗീയ കാർഡ് ഇറക്കിയാല്‍ ഒരു കക്ഷിക്കും വിജയിക്കാനാവില്ല എന്ന മറുപടി ജനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാഫിർ സ്ക്രീൻ ഷോട്ട് കൊണ്ടുവന്നത് പോലെയാണ് ഇതും. ഖൗമിലെ കുട്ടി പ്രയോഗത്തിൻ്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരും. ‘ഖൗമിലെ കുട്ടി’ റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ നിസരി സ്റ്റുഡിയോയില്‍ നിന്നാണ്. ഫാത്തിമ തഹിലീയക്കെതിരായ അപവാദ പ്രചരണത്തില്‍ നിയമനടപടി സ്വീകരിക്കും. മൂന്നു മാനനഷ്ട കേസുകള്‍ ഫയല്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഗീയ അജണ്ടയുടെ ഭാഗമായ അനൗണ്‍സ്‌മെൻ്റിന് പിന്നില്‍ കാഫിർ സ്ക്രീൻഷോട്ടുമായി വന്നവരാണെന്ന് ആയിരുന്നു ഫാത്തിമ തഹ്‌ലിയയുടെ പ്രതികരണം. തനിക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നതെന്നും, പോസ്റ്റുകള്‍ക്ക് താഴെ നീചമായ കമൻ്റുകളാണ് വരുന്നതെന്നും, സൈബർ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത് ഇടതുപക്ഷമാണെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.







