മദ്യവില്‍പനയെക്കുറിച്ച്‌ എക്സൈസിന് വിവരം നല്‍കി; വനിതാ പഞ്ചായത്തംഗത്തിന് മർദ്ദനം

Spread the love

കൊച്ചി: എറണാകുളം കോതമംഗലത്ത് മദ്യവില്‍പനയെക്കുറിച്ച്‌ എക്സൈസിന് വിവരം നല്‍കിയ വനിതാ പഞ്ചായത്തംഗത്തെ മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം.

video
play-sharp-fill

കുട്ടമ്പുഴ വനിത പഞ്ചായത്തംഗം ബിന്ദു രാജേന്ദ്രനാണ് മർദനമേറ്റത്. ബിന്ദുവിന്റെ വസ്ത്രങ്ങള്‍ അടക്കം വലിച്ചുകീറിയെന്നും പരാതിയില്‍ പറയുന്നു.

ക്ലബ്ബിന്റെ വിഷു ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ബിന്ദുവിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group