
എറണാകുളം: സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ പരാമർശത്തിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസ്.
സ്ത്രീവിരുദ്ധ പരാമർശം ഒഴിവാക്കണമായിരുന്നെന്നും ആണധികാര ഭാഷ രാഷ്ട്രീയത്തില്‍ നല്ലതല്ലെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. കൊച്ചിയിലെ എല്‍ഡിഎഫ് സ്ഥാനാർഥി കെ ജെ മാക്സി ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്നായിരുന്നു മുഹമ്മദ് ഷിയാസിന്റെ പരാമർശം.
കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമായ മുഹമ്മദ് ഷിയാസിന്റേതാണ് ഈ പരാമർശം. കൊച്ചി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി കെ ജെ മാക്സി ഇതുവരെ ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്നായിരുന്നാണ് ശബ്ദരേഖ. ഡിസിസി പ്രസിഡന്റിന്റെ പരാമർശത്തിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസ് തുറന്നടിച്ചു. യഥാർത്ഥ സ്ത്രീകളുടെ ശക്തി അറിയാത്തവരാണ് ഇത്തരം പരാമർശങ്ങള്‍ നടത്തുന്നത് എന്ന് ദീപ്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കി ഡിസിസി പ്രസിഡന്റ് നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്ക് പിന്നല്ലയാണ് എറണാകുളം ഡിസിസി പ്രസിഡന്റും വാക്കുകളില്‍ കുടുങ്ങുന്നത്. കൊച്ചിയില്‍ യുഡിഎഫ്-എല്‍ഡിഎഫ് തമ്മില്‍ ഇഞ്ചോടിഞ് മത്സരം നടക്കുന്നത്.



