എല്‍ഐസി ഹൗസിംഗ് ഫിനാൻസില്‍ അവസരം; 180 ജൂനിയര്‍ അസിസ്റ്റന്റ് ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

ഡൽഹി: തൊഴിലന്വേഷകർക്ക് സുവർണ്ണാവസരവുമായി എല്‍ഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (LIC HFL).

video
play-sharp-fill

ജൂനിയർ അസിസ്റ്റന്റ് തസ്തികയിലെ 180 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് എല്‍ഐസി ഹൗസിംഗ് ഫിനാൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.

 

അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള ബിരുദം. കുറഞ്ഞത് 60% മാർക്ക് ഉണ്ടായിരിക്കണം. 21 വയസ്സിനും 28 വയസ്സിനും ഇടയില്‍ പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. (സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും). രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഉദ്യോഗാർത്ഥികളുടെ അഭിരുചിയും അറിവും പരിശോധിക്കുന്ന ഒബ്ജക്ടീവ് പരീക്ഷ ഉണ്ടാകും. പരീക്ഷയില്‍ നിശ്ചിത കട്ട് ഓഫ് മാർക്ക് നേടുന്നവരെ അഭിമുഖത്തിനായി വിളിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച ശമ്പള പാക്കേജാണ് എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്.

 

പ്രതിമാസം ഏകദേശം 35,000 രൂപ മുതല്‍ 40,000 രൂപ വരെ തുടക്കത്തില്‍ ലഭിക്കും. ഇതിന് പുറമെ പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, മെഡിക്കല്‍ ഇൻഷുറൻസ്, ലഞ്ച് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കും അർഹതയുണ്ടാകും. ഉദ്യോഗാർത്ഥികള്‍ www.lichousing.com എന്ന വെബ്‌സൈറ്റിലെ ‘Careers’ വിഭാഗം സന്ദർശിച്ച്‌ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം.

 

അപേക്ഷാ ഫീസ്, അപ്‌ലോഡ് ചെയ്യേണ്ട രേഖകള്‍ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും പരീക്ഷാ തീയതിയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ളവർ അവസാന നിമിഷം വരെ കാത്തുനില്‍ക്കാതെ അപേക്ഷകള്‍ സമർപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.