ട്രാൻസ് ദമ്പതികളായ സഹദിൻ്റെയും സിയയുടേയും മൂന്നുവർഷത്തെ കാത്തിരിപ്പിന് വിരാമം; മകള്‍ക്ക് ജനനസർട്ടിഫിക്കറ്റ് ലഭിച്ചു; ഇന്ത്യയിൽ ട്രാൻസ്ജൻഡർ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ജൈവിക മാതാപിതാക്കൾ

Spread the love

ട്രാൻസ് ദമ്പതികളായ സഹദിൻ്റെയും സിയയുടേയും പോരാട്ടവും മൂന്ന് വർഷത്തെ കാത്തിരിപ്പും അവസാനിക്കുന്നു. മകള്‍ക്ക് ജനനസർട്ടിഫിക്കറ്റ് ലഭിച്ചു.

video
play-sharp-fill

ട്രാൻസ്ജൻഡർ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ജൈവിക മാതാപിതാക്കളാണ് സഹദും സിയയും. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റില്‍ നിന്ന് അച്ഛനും അമ്മയും എന്നുള്ളത് മാറ്റി രക്ഷിതാക്കള്‍ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ നല്‍കിയ ഹർജിയില്‍ ജനന സർട്ടിഫിക്കറ്റില്‍ പരിഷ്കരണം നടത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു.

ജനന സർട്ടിഫിക്കറ്റ് ലഭിച്ച വിവരം ഇരുവരും സോഷ്യല്‍ മീഡിയ വഴിയാണ് അറിയിച്ചത്. സർട്ടിഫിക്കറ്റില്‍ അച്ഛൻ അമ്മ എന്നീ കോളങ്ങള്‍ ഒഴിവാക്കി രക്ഷിതാക്കള്‍ എന്ന് രേഖപ്പെടുത്തണമെന്ന ദമ്പതികളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് പുതിയ സർട്ടിഫിക്കറ്റ് അനുവദിച്ചത്.ട്രാൻസ്ജൻഡർ വിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ജൈവിക മാതാപിതാക്കളാണ് സഹദും സിയ പവലും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് കോർപ്പറേഷൻ ആദ്യം ഈ ആവശ്യം നിരസിച്ചിരുന്നെങ്കിലും ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ലിംഗഭേദമില്ലാത്ത രക്ഷിതാക്കള്‍ എന്ന പദം ഉപയോഗിക്കാൻ അനുമതി നല്‍കണമെന്നും കോടതി നിരീക്ഷിച്ചു. അഡ്വക്കേറ്റ് പത്മലക്ഷ്മിയുടെ ശക്തമായ വാദമുഖങ്ങളും കോഴിക്കോട് കോർപ്പറേഷന്റെ സഹകരണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സിയയും സഹദും വ്യക്തമാക്കി.