
കോട്ടയം: ചെങ്ങളത്ത് സ്കൂട്ടറിൽ കാറിടിച്ച് അധ്യാപകന് പരിക്കേറ്റു., സ്കൂട്ടറിൽ ഇടിച്ച കാർ നിർത്താതെ പോയി. പോലീസ് സിസി ടി വി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
ചെങ്ങളം പെട്രോൾ പംമ്പിൽ നിന്നും പെട്രോൾ അടിച്ച് കോട്ടയം ഭാഗത്തേക്ക് തിരിഞ്ഞ സ്കൂട്ടറിൽ കുമരകം ഭാഗത്തു നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു..
സ്കൂട്ടർ യാത്രക്കാരനായ അധ്യാപകൻ കുമരകം ആറാം വാർഡിൽ പറക്കേരിത്ര മാത്യുവിനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചക്ക് 12.10 നായിരുന്നു അപകടം. അപകടത്തിൽ നിസാര പരുക്കേറ്റ മാത്യുവിനെ കുമരകം ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കാർ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചു. സി സി ടി വി കേന്ദ്രീകരിച്ച് പരിശോധന തുടങ്ങി.







