ജനസേവനത്തിനുള്ള പുരസ്ക്കാരം നേടിയ സി പി എം നേതാവ് സ്വന്തം അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് സ്വത്ത് തട്ടിയെടുത്തതായി പരാതി: ആലപ്പുഴയിൽ നിന്നുള്ള ഒരമ്മയുടെ കണ്ണീർ കഥ ഇങ്ങനെ.

Spread the love

ആലപ്പുഴ: സിപിഎം നേതാവിനെതിരെ വൃദ്ധമാതാവ് ഗാർഹിക പീഡന പരാതി നല്‍കി. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവും ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായ എസ്.
പവന നാഥനെതിരെയാണ് പരാതി. പവന നാഥൻ സ്വത്ത് തട്ടിയെടുത്തെന്നും വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നുമാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. ജനസേവനത്തിനുള്ള പുരസ്ക്കാരം നേടിയ ആളാണ് സ്വന്തം അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ സിപിഎം നേതാവ് പവന നാഥൻ.

video
play-sharp-fill

പല തവണ ഇയാളും ഭാര്യയും മകളും ചേർന്ന് ഇറക്കിവിട്ടതായും മാനസികമായി പീഡിപ്പിച്ചതായും അമ്മ വിമലാമണി പറയുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടറിക്കും കായംകുളം ഏരിയ സെക്രട്ടറിക്കും അമ്മ പരാതി നല്‍കിയിട്ടുണ്ട്. അമ്മയെ വീട്ടില്‍താമസിപ്പിക്കില്ലെന്ന് സിപിഎം നേതാവ് പൊലീസിനോട് പറഞ്ഞിട്ടും കായംകുളം പോലീസ് ഇടപെട്ടില്ലന്നും ആക്ഷേപമുണ്ട്.

ഭർത്താവിന്റെ മരണശേഷം മകൻ പവന നാഥനോടൊപ്പം ആയിരുന്നു വിമലാമണി താമസിച്ചിരുന്നത്. വിമലയുടയും ഭർത്താവ് സോമനാഥന്റെയും പേരിലായിരുന്നു വീട്. പുതുപ്പള്ളി കിഴക്കത്തറയില്‍ സ്ഥിതിചെയ്യുന്ന ഈ വീടും സ്ഥലവും പവന നാഥൻ ബിസിനസ് ആവശ്യത്തിന് എന്ന് പറഞ്ഞ് ഈടുവെച്ച്‌ പണം വാങ്ങുകയും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് വിമലയും ഭർത്താവും അറിയാതെ ബാധ്യത തീർത്ത് സ്വന്തം പേരില്‍ ആക്കുകയും ആയിരുന്നു. പീഡനം സംബന്ധിച്ച്‌ നിരവധി തവണ പോലീസില്‍ പരാതി നല്‍കിയെങ്കിലും തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞു നടപടി വൈകിക്കുകയായിരുന്നു

പവന നാഥനും ഭാര്യ മഞ്ജുവും ചേർന്ന് നിരവധി തവണ ഇറക്കി വിട്ടെന്നും പെണ്‍മക്കളുടെ അടുത്ത് പോയി താമസിക്കേണ്ടി വന്നു എന്നും അമ്മ പറയുന്നു. അഭിഭാഷകയായ കൊച്ചുമകള്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ അമ്മയുടെ പരാതിയില്‍ ഉണ്ട്.