വനിതാ സംവരണ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും; മണ്ഡല പുനര്‍നിര്‍ണയ നീക്കം എതിര്‍ക്കാൻ പ്രതിപക്ഷം

Spread the love

ഡല്‍ഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ കേന്ദ്രം ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.

video
play-sharp-fill

കേന്ദ്ര മന്ത്രി അർജുൻ റാം മെഗ്‍വാളാണ് ബില്‍ അവതരിപ്പിക്കുക. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ബില്‍ പാസാവുകയുള്ളു.

സംവരണത്തിന്റെ മറവില്‍ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര നീക്കത്തെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനങ്ങള്‍ക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 35 സീറ്റുകള്‍ക്കും അനുവദിക്കുന്നതാണ് പുതിയ ബില്‍. മണ്ഡല പുനർനിർണയം 2026 സെൻസസ് പ്രകാരം വേണമെന്ന വ്യവസ്ഥ തിരുത്തിയാണ് ബില്‍ കൊണ്ട് വരുന്നത്.

നിലവില്‍ 2011ലെ സെൻസസ് പ്രകാരം ആയിരിക്കും 850 സീറ്റുകള്‍ നിശ്ചയിക്കുക. ആകെ സീറ്റുകളുടെ 33 ശതമാനമായ 283 സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യും.

ഓരോ തെരഞ്ഞെടുപ്പിലും സംവരണ സീറ്റുകള്‍ മാറ്റും. ബില്ലില്‍ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സംവരണം ഉറപ്പാക്കുമ്പോള്‍ ഒബിസി ഉപസംവരണത്തിന് നിർദേശമില്ല.