രഹസ്യ വിവരത്തെ തുടർന്ന് നെടുമ്പാശ്ശേരിയിലെ ഫ്ലാറ്റിലെത്തി പോലീസ്; പോലീസ് കൈയോടെ പൊക്കി ‘ഡ്രഗ് ലേഡി’ യെ;സിനിമാ മേഖലയിൽ ഉൾപ്പെടെ ലഹരി എത്തിക്കുന്ന പ്രധാനിയാണ് റിൻസിയെന്ന് പോലീസ്

Spread the love

കൊച്ചി: സിനിമാ മേഖലയിൽ ഉൾപ്പെടെ ലഹരി എത്തിക്കുന്ന കണ്ണികളിലെ പ്രമുഖയും
സോഷ്യൽ മീഡിയ താരവുമായ റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിലായത് നെടുമ്പാശ്ശേരി എയര്‍പോർട്ടിന് സമീപത്തെ ഫ്ലാറ്റിൽ നിന്നാണ്.

video
play-sharp-fill

വേറെ മൂന്ന് പേര്‍ക്കൊപ്പമാണ് റിൻസി അറസ്റ്റിലായത്. സിനിമാ മേഖലയിൽ ഉൾപ്പെടെ ലഹരി എത്തിക്കുന്ന കണ്ണികളിലെ പ്രമുഖയാണ് റിൻസിയെന്ന് പൊലീസ് പറയുന്നു.

ഏപ്രിൽ രണ്ടിന് വൈകീട്ട് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പൊലീസിന് രഹസ്യ വിവരം കിട്ടിയതോടെയാണ് ഫ്ലാറ്റിൽ എത്തിയത്. ലഹരി വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി ഒരു ടീം ഒത്തുകൂടിയിട്ടുണ്ടെന്നായിരുന്നു വിവരം. ഉടനടി പൊലീസ് എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റൂം തുറന്നപ്പോൾ പൊലീസ് കണ്ടതും ആദ്യം തിരിച്ചറിഞ്ഞതും റിൻസി മുംതാസിനെയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയിൽ റിൻസി എംഡിഎംഎയുമായി കാക്കനാട്ടെ ഒരു ഫ്ലാറ്റിൽ വച്ച് അറസ്റ്റിലായിരുന്നു. അന്ന് സിനിമാ പ്രമോഷൻ മേഖലയിൽ സജീവമായിരുന്നു റിൻസി. പ

ലര്‍ക്കും മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാന കണ്ണി കൂടിയാണ് റിൻസിയെന്ന് പൊലീസ് കണ്ടെത്തി. ഡ്രഗ് ലേഡിയെന്ന് വിളിപ്പേരുണ്ടെന്നും പൊലീസ് പറയുന്നു.

കോഴിക്കോട് ജില്ലയിലെ ഫറോക്ക് ആണ് റിൻസിയുടെ സ്വന്തം നാട്. അതേ റിൻസിയാണ് വീണ്ടും ലഹരിക്കേസിൽ അറസ്റ്റിലായത്. ഒ

പ്പമുണ്ടായിരുന്ന വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു. 3.58 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെത്തി.