
കോഴിക്കോട്: കോഴിക്കോട് കോണ്‍വെന്റ് റോഡ് പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഭ്രൂണം കണ്ടെത്തി. കോണ്‍വെന്റ് റോഡില്‍ ചര്‍ച്ച് ഓഫ് ഗോഡ് പള്ളിയുടെ കോമ്പൗണ്ടില്‍ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. ഇതിന് ആറുമാസത്തെ വളര്‍ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ച്ച രാത്രിയോടെയാണ് സംഭവം. പള്ളിയിലെ ജീവനക്കാരുടെ മൊഴി അനുസരിച്ച് പാലക്കാട് ഈ സമയം പാലക്കാട് രജിസ്ട്രേഷനുള്ള ബസ് ഇതുവഴി കടന്നുപോയിരുന്നു.
അതിന് ശേഷമാണ് ഭ്രൂണം കണ്ടെത്തിയത്. ഉടന്‍തന്നെ വൈദികരെ വിവരമറിയിക്കുകയും, തുടര്‍ന്ന് ടൗണ്‍ പൊലിസില്‍ അറിയിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലിസും, ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.



