
കൊല്ലം: ആശ്രാമത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാൾക്ക് മർദ്ദനം. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ 57 കാരൻ ബാലചന്ദ്രനെയാണ് പ്ലാസ്റ്റിക് കസേര കൊണ്ട് ഒരാൾ ആക്രമിച്ചത്.
ആക്രിപെറുക്കി വിറ്റ് റോഡരികിൽ കിടക്കുന്നയാളാണ് ബാലചന്ദ്രൻ. പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ല. ആശ്രാമത്തെ ക്ഷേത്രോത്സവത്തിൽ ഗാനമേള നടക്കുകയായിരുന്നു.
കാണികൾക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രൻ മുന്നോട്ട് കയറി. മദ്യലഹരിയിൽ ആയിരുന്നു 57 കാരനായ ബാലചന്ദ്രൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


