ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേര് മാറ്റും; അപകീർത്തികരമോ അർത്ഥമില്ലാത്തതോ ആയ പേരുകള്‍ മാറ്റും; ഇത്തരം പേരുകൾ കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിക്കും; ‘സാർത്ഥിക് നാം അഭിയാൻ’ പദ്ധതിക്ക് തുടക്കമിട്ട് സർക്കാർ

Spread the love

ജയ്പൂർ: രാജസ്ഥാനില്‍ വിദ്യാർത്ഥികളുടെ പേരുമാറ്റത്തിനൊരുങ്ങി സർക്കാർ. ‘സാർത്ഥിക് നാം അഭിയാൻ’ എന്ന പദ്ധതിക്ക് സർക്കാർ തുടക്കമിട്ടു.

video
play-sharp-fill

അപകീർത്തികരമോ അർത്ഥമില്ലാത്തതോ ആയ പേരുകള്‍ മാറ്റി സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്ക് പുതിയ പേര് നല്‍കുന്നതാണ് ഈ പദ്ധതിയിലൂടെ രാജസ്ഥാൻ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ഷൈത്താൻ, ഷേരു, ടിങ്കു, കാലു തുടങ്ങിയ പേരുകളാവും മാറ്റുക. പകരം അർത്ഥവത്തായ പേര് നല്‍കാനാണ് സർക്കാർ‌ നിർദേശം.

വ്യക്തമല്ലാത്ത പേരുകള്‍ കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് സർക്കാർ പറയുന്നത്. വിദ്യാർത്ഥികള്‍ക്കായി ബാല്‍ മുകുന്ദ്, ബദ്രിനാഥ്, ആരാധ്യ, അന്നപൂർണ, വൈഷ്‌ണവി, അഭീർ, അഗിനിഭ തുടങ്ങി 3,000 പേരുകളടങ്ങുന്ന പട്ടിക വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്ക് പറ്റിയ 1,409 പേരുകളും പെണ്‍കുട്ടികള്‍ക്ക് പറ്റിയ 1541 പേരുകളുമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പേരുകളാകും രക്ഷിതാക്കളുടെ സമ്മതത്തോടെ മാറ്റുക. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും യോഗത്തില്‍ വച്ച്‌ ഇക്കാര്യം വിശദീകരിക്കുമെന്നും പേരുമാറ്റം വരുത്തുകയാണെങ്കില്‍ രക്ഷിതാക്കളില്‍ നിന്ന് അനുമതി എഴുതി വാങ്ങുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.